play-sharp-fill
ട്യൂഷനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം;  കണ്ണൂരിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ട്യൂഷനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; കണ്ണൂരിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂര്‍: എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ട്യൂഷന്‍ സെന്‍റര്‍ അധ്യാപകൻ അറസ്റ്റിൽ. മയ്യഴി നഗരസഭാ പരിധിയിലെ താമസിക്കുന്ന രാധാകൃഷ്ണനെ(65)യാണ് യാണ് മാഹി സി ഐ എ ശേഖറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ ചുമത്തി കേസെടുത്തു മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ട്യൂഷന് വേണ്ടി അധ്യാപകന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുതറിയോടിയ കുട്ടി പിന്നീട് രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഹി കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയതു. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകന്‍ ഏറെക്കാലമായി ട്യൂഷന്‍ സെന്‍റര്‍ നടത്തിവരികയാണ്. ഇയാളുടെ ട്യൂഷന്‍ സെന്‍ററില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പഠിക്കാനായി എത്തിയിരുന്നത്. വീടിന്‍റെ ഒരുഭാഗത്താണ് ട്യൂഷന്‍ ക്ലാസുകള്‍ക്കായി പ്രത്യേകം സൗകര്യമൊരുക്കിയിരുന്നത്.

സംഭവദിവസം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എസ് ഐ റീന ഡേവിഡിന്‍റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തത്. മാഹി കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ പുതുച്ചേരിയിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന്‌ പോലീസ് അറിയിച്ചു.