11- കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി ; സൈനികനും ഭാര്യയും അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാവാതെ പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സൈനികനും ഭാര്യയും അറസ്റ്റിൽ ചെന്നൈ മധുരയിലാണ് സംഭവം.
കുട്ടിയുടെ അമ്മ നേരെത്ത മരിച്ചിരുന്നു. ഇതോടെ പെൺകുട്ടിയെ ഇവർ ദത്തു എടുക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു കൂടിയാണ് സൈനികന്റെ ഭാര്യ. ഇന്ത്യൻ ആർമിയിൽ സേവനമനുഷഠിക്കുന്ന സൈനികൻ ഒരു മാസത്തിനു വന്ന അവധിയിലാണ് കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടി ഇത് ഭാര്യയോട് പറഞ്ഞങ്കിലും വിഷയം മറച്ചുവെയ്ക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 22ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ബോധ രഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.സംഭവത്തെ തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യലിന് വിധേയമാക്കിയതിനുശേഷം അറസ്റ്റ് ചെയ്തു.
Third Eye News Live
0