റാന്നിയിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

റാന്നിയിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: റാന്നി ഇടമുറിയിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാൾ സ്വദേശിയായ 19 വയസുള്ള രത്തൻ ബർമ്മൻ ആണ് ലോറിക്കറിയിൽപ്പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം പത്തനംതിട്ട ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7.30 ഓടെയായിരുന്നു അപകടം . നിർമ്മാണത്തിനായി സാധന സാമഗ്രികൾ കൊണ്ട് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. എന്നാൽ നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ നിന്ന് താഴെ കുഴിയിലേക്ക് മറിഞ്ഞു. ഈ സമയം ഡ്രൈവർ ഉൾപ്പെടെ 3 പേർ വാഹനത്തിലുണ്ടായിരുന്നു.

താഴേക്ക് പതിക്കുന്നതിനിടെ ലോറി ഡ്രൈവർ വാഹനത്തിൽ നിന് ചാടി രക്ഷപ്പെട്ടു. ലോറിയുടെ അടിയിൽപ്പെട്ടു പോയ ഒരു തൊഴിലാളിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി.

കുടുങ്ങി കിടന്ന മറ്റൊരു തൊഴിലാളിയെ ഫയർഫോഴ്സ് യൂണിറ്റെത്തി ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പക്ഷേ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. റാന്നി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു