play-sharp-fill
റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ്; ​റെനിൽ വിക്രമസിംഗയെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിനെ അംഗീകരിക്കാതെ പ്രക്ഷോഭകർ

റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ്; ​റെനിൽ വിക്രമസിംഗയെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിനെ അംഗീകരിക്കാതെ പ്രക്ഷോഭകർ

​കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് രാജ്യത്ത് പുതിയ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ചുമതലയേറ്റത്.

വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിം​ഗെയെ പ്രസിഡന്റായി നി‌യമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.


134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി വിക്രമസിം​ഗെ നേടി. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024ഓടെ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിം​ഗെക്ക്.