രണ്‍ബീര്‍-ആലിയ വിവാഹം; സ്ഥലവും തീയതിയും നിശ്ചയിച്ചു; അതിഥികളില്‍ ദീപികയും രണ്‍വീര്‍ സിംഗും
സ്വന്തം ലേഖകൻ
മുംബൈ: ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് എന്നിവരുടേത്.
തീയതികള്‍ മാറി മാറി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചുവെങ്കിലും ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏപ്രില്‍ രണ്ടാം വാരം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എപ്രില്‍ 13നും 18നും ഇടയിലായിരിക്കും വിവാഹ ആഘോഷങ്ങള്‍ നടക്കുകയെന്നാണ് വിവരം. രണ്‍ബീറിന്റെ ബാന്ദ്രയിലെ വീടായ വാസ്തുവില്‍ വച്ചായിരിക്കും വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാവുന്നത്.
ഇരുവരുടെയും കുടുംബം ഇതിന് സമ്മതം മൂളിയെന്നും അതിഥികളെ ക്ഷണിച്ചു തുടങ്ങിയെന്നുമാണ് സൂചന. വിവാഹത്തിന് ശേഷം ഏപ്രില്‍ അവസാന വാരം വമ്പനൊരു പാര്‍ട്ടി നടത്താനും ഇരുവരും പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഷാരൂഖ് ഖാന്, സഞ്ജയ് ലീലാ ബന്‍സാലി, അമിതാഭ് ബച്ചന്, കരണ്‍ ജോഹര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ അതിഥികളില്‍ ഉള്‍പ്പെടുന്നു. അയാന് മുഖര്‍ജി ചിത്രമായ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്.