Spread the love

കൊച്ചി: മാസപ്പടി കേസിലെ രേഖകള്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ ഇഡിയ്ക്ക് കൈമാറും.

video
play-sharp-fill

വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ഇഡി നല്‍കണമെന്ന് എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ പ്രത്യേക കോടതി വിധിച്ചു.
കേസിലെ 134 രേഖകളും കൈമാറാനാണ് പിഎംഎല്‍എ കോടതി ഉത്തരവിട്ടു.

സിഎംആര്‍എലിന്‍റെ എതിര്‍പ്പ് തള്ളിയാണ് കോടതി വിധി. രേഖകള്‍ 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാനാണ് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐഒ ആണ് രേഖകള്‍ ഹാജരാക്കേണ്ടത്. കോടതി വഴി രേഖകള്‍ ഇഡി ക്ക് കൈമാറും.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകള്‍ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കുന്ന കാര്യത്തില്‍ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എല്‍ എ കോടതി ചോദിച്ചിരുന്നു.

എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണല്‍ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.