Spread the love

ഡല്‍ഹി: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു.

video
play-sharp-fill

കപ്പലിലുള്ള ജീവനക്കാരില്‍ 24 പേരും ഇന്ത്യക്കാരാണ്.
അടിയന്തരസഹായം ആവശ്യപ്പെട്ടുകൊണ്ട് കപ്പലിലുണ്ടായിരുന്ന നാവികൻ അയച്ച അപായ സന്ദേശം പുറത്തുവന്നു.

ഇറാൻ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ സ്വഭാവം, നാവികരുടെ നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

അതേസമയം നാവികരെല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകളുണ്ട്.