play-sharp-fill
രാമപുരത്ത് പൊതു സ്ഥലത്ത് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹോട്ടൽ മാലിന്യം തള്ളി;  കേസിൽ നാല് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ

രാമപുരത്ത് പൊതു സ്ഥലത്ത് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹോട്ടൽ മാലിന്യം തള്ളി; കേസിൽ നാല് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: രാമപുരത്ത് പൊതു സ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ ചേർത്തല പോളക്കാട്ടിൽ വീട്ടിൽ അരുൺ (33), ചേർത്തല മഹേശപുരം വീട്ടിൽ കൈലാസൻ (42), ആലപ്പുഴ പൂച്ചാക്കൽ പൊൻപുറത്ത് വീട്ടിൽ സാബു (34), തിടനാട് നിരപ്പേൽ വീട്ടിൽ ദിലീപ് (42) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇന്ന് വെളുപ്പിനെ 2 മണിയോടുകൂടി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹോട്ടൽ മാലിന്യം രാമപുരം പിഴക് ഭാഗത്ത് തള്ളുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരെ വണ്ടിയുമായി പിടികൂടുകയായിരുന്നു.

രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ജിഷ്ണു എം.എസ് , എസ്.ഐ ജോർജ് മാത്യു , എ.എസ്.ഐ മധു എം.റ്റി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.