രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും: അറസ്റ്റിന് സാധ്യത
സ്വന്തം ലേഖകൻ
കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നല്‍കിയ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അര്‍ജുന്‍ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്റെ മൊഴി.
അര്‍ജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ കഴിയുകയാണ് ഷാഫി.
സ്വര്‍ണക്കടത്ത്, കവര്‍ച്ച സംഘങ്ങള്‍ക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ആദ്യ റിമാന്റ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. ഇതിനു മുന്‍പ് ഒരിക്കല്‍ക്കൂടി അര്‍ജുനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നിയമോപദേശ തേടിയിട്ടുണ്ട്.