രാജ്യസഭാ ഉപ ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിച്ചേക്കും; ജോസ് കെ മാണി മത്സരിച്ചേക്കില്ല
സ്വന്തം ലേഖിക
ന്യൂഡെൽഹി: ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
നവംബർ 29നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കെ മാണി രാജിവെച്ചതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തന്നെ നല്‍കിയേക്കും.
സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കമുള്ളവരാണ് കേരളാ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിച്ചതിനാല്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ല.
യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയത് കോണ്‍ഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെ ജോസ് രാജ്യസഭാ അംഗത്വവും രാജിവെച്ചു.
ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കൊറോണ മഹാമാരിയുടെ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.