നീലേശ്വരം കളിയാട്ട മഹോത്സവത്തിനിടെ പൊട്ടിത്തെറിയുണ്ടായ സംഭവം: വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിന്, ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പോലീസ് വേണ്ട രീതിയിൽ മുൻകരുതലെടുത്തില്ല, നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു, അപകടം ആവർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പോലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിനാണ്. പോലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പോലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പോലീസ് ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു.
തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം. ഇത്തരം ഒരു അപകടം ആവർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ക്ഷണിച്ചു വരുത്തിയ അപകടമാണുണ്ടായതെന്നും പടക്കം കൈകാര്യം ചെയ്ത രീതിയിൽ അശ്രദ്ധയുണ്ടായെന്നും കാസർകോട്ടെ സിപിഎം നേതാവ് എംവി ബാലകൃഷ്ണനും പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം ഒരു അപകടം ഇനിയുണ്ടാകരുത്. അതിനാവശ്യമായ നടപടികൾ ഉണ്ടാകണം. പോലീസ് കേസെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തണം. വെടിക്കെട്ട് നടത്താൻ ആരാണ് അനുമതി നൽകിയത്. സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.