video
play-sharp-fill
ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.

അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.