രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോയുടേയും, നഗരസഭയുടേയും വാടക തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന തേർഡ് ഐ ന്യൂസിന് ഭീഷണി : പ്രതിഷേധവുമായി ജനകീയ പ്രതിരോധ വേദി

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോയുടേയും, നഗരസഭയുടേയും വാടക തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന തേർഡ് ഐ ന്യൂസിന് ഭീഷണി : പ്രതിഷേധവുമായി ജനകീയ പ്രതിരോധ വേദി

സ്വന്തം ലേഖകൻ

കോട്ടയം: വാടകയുടെ പേരിൽ കോട്ടയം നഗരമധ്യത്തിലെ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ ജോസ്‌കോ നടത്തുന്ന തട്ടിപ്പിന് എതിരെ പ്രതിഷേധവുമായി ജനകീയ പ്രതിരോധ സമിതി. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കെ.എസ് പത്മകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. അഡ്വ.സന്തോഷ് കണ്ടംചിറ, ജെ.വി ഫിലിപ്പ്കുട്ടി, ഡോ.സജിൻ, അഡ്വ.കെ ഉബൈദത്ത് എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ പ്രതിരോധ സമിതിയുടെ നോട്ടീസ് ഇങ്ങനെ

കോട്ടയം കാരേ നിങ്ങൾക്ക് ഈ തട്ടിപ്പ് വല്ലതും അറിയാമോ?

നഗരസഭയുടെ ഉടമസ്ഥതയിൽ തിരുനക്കരയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ 14 മുറികൾ (9912 സ്‌ക്വയർ ഫീറ്റ് ) കൈവശത്തിലുള്ള ജോസ്‌കോ ഗ്രൂപ്പ് നഗരസഭയിൽ അടയ്ക്കുന്ന വാടക സ്‌ക്വയർ ഫീറ്റിന് 18.62 രൂപ മാത്രമാണ്. നഗരസഭ 2020 സെപ്തംബറിൽ ലേലം ചെയ്ത കെട്ടിടങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 110 രൂപ വാടക വാങ്ങുമ്പോഴാണ് ശതകോടീശ്വരനായ ജോസ്‌കോ മുതലാളിയുമായി ചേർന്ന് നഗരസഭയുടെ ഈ ഒത്തുകളി.

ഈ തട്ടിപ്പിലൂടെ മാത്രം പ്രതിമാസം പത്ത് ലക്ഷത്തോളം രൂപയാണ് നഗരസഭയുടെ നഷ്ടം. വർഷം ഒരു കോടിയിലധികം. കഴിഞ്ഞ 20 വർഷമായി ഈ തട്ടിപ്പ് തുടരുകയാണ്, ഏതാണ്ട് 20 കോടി രൂപയുടെ തട്ടിപ്പാണ് ഇത്തരത്തിൽ നടന്നിരിക്കുന്നത്, ഈ നഗരത്തിലെ, പാവപ്പെട്ടവന് വീട് നിർമ്മിക്കുവാനും, റോഡും, ഓടയും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ നഗരസഭയ്ക്ക് മുതൽക്കൂട്ടാകേണ്ട പണമാണ് ഇത്തരത്തിൽ കൊള്ളയടിക്കപ്പെടുന്നത്, ഈ തട്ടിപ്പ് കണ്ടു പിടിച്ച് പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസാണ്. അതിനാണ് വക്കീൽ നോട്ടീസ് അയച്ച് തേർഡ് ഐ ന്യൂസിനെ ജോസ്‌കോ മുതലായി ഭയപ്പെടുത്താൻ നോക്കുന്നത്. ഈ ഭീഷണിയെ ചെറുത്തു തോല്പിക്കാനും , കോട്ടയം കണ്ട ഏറ്റവും വലിയ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാനും അഭ്യർത്ഥിക്കുന്നു.

ജനകീയ പ്രതികരണേ വേദി