രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് ഇന്ന് തുടരും; എംജി, കണ്ണൂര്‍ വി.സിമാര്‍ ഹാജരാകും; കേസിന്‍റെ പുരോഗതി കൂടി നോക്കിയാകും തീരുമാനം

രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് ഇന്ന് തുടരും; എംജി, കണ്ണൂര്‍ വി.സിമാര്‍ ഹാജരാകും; കേസിന്‍റെ പുരോഗതി കൂടി നോക്കിയാകും തീരുമാനം

സ്വന്തം ലേഖിക

തിരുവനന്തപുരം: രാജ്ഭവനില്‍ വിസിമാരുടെ ഹിയറിംഗ് ഇന്ന് തുടരും.

എംജി -കണ്ണൂര്‍ വിസിമാര്‍ക്ക് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ വിസി ഹാജരാകാന്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല.

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും.
സംസ്ഥാനത്തെ ഏഴ് വൈസ് ചാന്‍സിലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

കോടതിയിലുള്ള കേസിന്‍റെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കും. രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലും ഇന്ന് ഗവര്‍ണറെ കാണാന്‍ എത്തുന്നുണ്ട്.

ചാന്‍സലര്‍ ബില്ലില്‍ ഉള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്‍റെ നിയമോപദേശവും ഇന്ന് നല്‍കിയേക്കും. ബില്ലില്‍ ഗവര്‍ണ്ണര്‍ യുജിസിയുടെ നിലപാട് കൂടി ആരായാനും സാധ്യതയുണ്ട്.