play-sharp-fill
കേരളത്തില്‍ ഉള്ളത് മൂന്നരക്കോടി ജനങ്ങൾ; എന്നാൽ ആകെ പങ്കെടുത്തത് 25000 പേര്‍’; കേരളത്തിലെ ബാക്കി ജനം തനിക്കൊപ്പമെന്ന് ഗവര്‍ണര്‍; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ആരിഫ് മുഹമ്മദ് ഖാന്‍

കേരളത്തില്‍ ഉള്ളത് മൂന്നരക്കോടി ജനങ്ങൾ; എന്നാൽ ആകെ പങ്കെടുത്തത് 25000 പേര്‍’; കേരളത്തിലെ ബാക്കി ജനം തനിക്കൊപ്പമെന്ന് ഗവര്‍ണര്‍; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ആകെ 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. അത്രയും പേര്‍ മാത്രമാണ് സര്‍ക്കാരിനൊപ്പമുള്ളതെന്നും ശേഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. സര്‍ക്കാര്‍ ആഹ്വാനം ചെയ്ത രാജ്ഭവന്‍ ഉപരോധത്തില്‍ 25,000 പേരാണ് പങ്കെടുത്തത്. കേരളത്തിലെ ശേഷിക്കുന്ന ജനങ്ങള്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട നീക്കങ്ങളില്‍ തന്നെ പിന്തുണയ്‌ക്കുന്നവരാണ്.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച്‌ വേണം സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടരാന്‍. പക്ഷെ അതല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ അപ്പോള്‍ രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല.

എനിക്കാരോടും വ്യക്തിപരമായ വിരോധവുമില്ല.
നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.