എനിക്കുള്ളത് താരപദവി; വിമാനത്താവളത്തിലെ ആൾക്കൂട്ടത്തിന്റെ പേരിലെ നടപടി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്; ബിഗ്‌ബോസ് താരം രജിത്കുമാർ ഒടുവിൽ തുറന്നു പറയുന്നു

എനിക്കുള്ളത് താരപദവി; വിമാനത്താവളത്തിലെ ആൾക്കൂട്ടത്തിന്റെ പേരിലെ നടപടി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്; ബിഗ്‌ബോസ് താരം രജിത്കുമാർ ഒടുവിൽ തുറന്നു പറയുന്നു

തേർഡ് ഐ ബ്യൂറോ

കൊച്ചി: അപ്രതീക്ഷിതമായി തേടിയെത്തിയ താരപദവിയാണ് ബിഗ് ബോസ് താരം രജത്കുമാറിന്. നാട്ടിൽ നിന്നും എറെ വിമർശനം കേട്ടു നിന്ന സമയത്താണ് രജത്കുമാറിന് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലേയ്ക്കു ക്ഷണം ലഭിച്ചത്. ഈ ഷോയിലെ പ്രകടനത്തിന്റെ പേരിൽ രജത്കുമാർ യുവാക്കളുടെ ഹരമായി മാറുകയും ചെയ്തു.

എന്നാൽ ബിഗ്‌ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് തടിച്ചു കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തിൽ തന്റെ പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തയിരിക്കുന്നത്. ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമെന്നും അതെങ്ങനെ തന്റെ പേരിലാകുമെന്നും കൂടാതെ പാസ്‌പോർട്ട് റദ്ദാക്കിയ സംഭവമുൾപ്പെടെയുള്ളവ ഒരു വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്നും താരം പറയുന്നു.

‘ആ വിഷയത്തിൽ എന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്. ഞാൻ ബിഗ്ബോസിൽനിന്ന് തിരിച്ച് വരികയായിരുന്നല്ലോ. അവിടെ തടിച്ചുകൂടിയ ആളുകളുടെ ഉത്തരവാദിത്വം എങ്ങനെയാണ് എന്റെ പേരിലാവുന്നത്.’ രജിത് കുമാർ പറയുന്നു.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ പോലീസിന് അത് മനസിലായിരുന്നുവെന്നും. അവർ ആൾക്കൂട്ടത്തിൽ ഒരാളായി മാത്രമാണ് എനിക്കെതിരെ കേസ് എടുത്തത്. രജിത് കുമാർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രജിത് കുമാർ പ്രതികരിച്ചത്.

സംഭവത്തെ തുടർന്ന് പോലീസ് തന്റെ പാസ്പോർട്ട് വാങ്ങിവെച്ചുവെന്നും. ഇപ്പോൾ അത് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇപ്പോൾ ഞാൻ പാസ്പോർട്ട് ഇല്ലാത്ത മനുഷ്യനാണെന്നും രജിത് കുമാർ. ഇത്തരം അവസ്ഥകൾ ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രരിപ്പിക്കുമെന്നും രജിത് കുമാർ പറയുന്നു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വർഷങ്ങൾക്ക് മുൻപാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തിൽ. ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറർ ആയിരുന്നു രജിത് കുമാർ അന്ന്. ആര്യ എന്ന ബിരുദ വിദ്യാർഥിനി ആയിരുന്നു അന്നത്തെ കൂവൽ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാർ നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവൽ. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികൾ നേടിക്കൊടുത്തു. രജിത്കുമാറിന് തുടർച്ചയായി പ്രഭാഷണങ്ങൾക്കുള്ള അവസരങ്ങളും. ഇത്തരത്തിൽ രജിത് കുമാറിന്റെ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിരുന്നു.