play-sharp-fill
വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിലിന്റെ കൊളുത്തിൽ തൂങ്ങി ആത്മഹത്യാ ശ്രമം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ  ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; മരിച്ചത് രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി

സ്വന്തം ലേഖിക

രാജാക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു.

മാങ്ങാത്തൊട്ടി ഒട്ടാത്തി സ്വദേശി അമൽജിത്ത് ബൈജു (12)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 18 ആയിരുന്നു സംഭവം. വീട്ടുകാർ പഠിക്കാൻ പറഞ്ഞതിന് സ്വന്തം മുറിയിലെ വാതിലിന്റെ കൊളുത്തിൽ തൂങ്ങുകയായിരുന്നു.

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തൂങ്ങി മരണമാണെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു.

മുരിക്കുംതൊട്ടി മോൻഫോർട്ട് സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു അമൽജിത്ത്.