സാധാരണക്കാര്‍ക്ക് ഐക്യദാര്‍ഢ്യം….! രാജ്‌ഭവനിലെ ഭക്ഷണത്തില്‍ കുറച്ച് ദിവസത്തേയ്‌ക്ക് തക്കാളി വേണ്ട; ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
സ്വന്തം ലേഖിക
ജലന്ധര്‍: ഔദ്യോഗിക വസതിയായ രാജ് ഭവനില്‍ തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിത്.
തക്കാളി വില അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങള്‍ തക്കാളി വില വര്‍ദ്ധനവ് കാരണം പ്രതിസന്ധി നേരിടുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായത്.
ഈ സാഹചര്യത്തില്‍, സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ ഉത്‌കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌ഭവനില്‍ തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപഭോഗം നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് അതിന്റെ വിലയില്‍ സ്വാധീനം ചെലുത്തും. ഡിമാൻഡ് കുറയുമ്പോള്‍ വിലയും കുറയും. അതിനാല്‍ ജനങ്ങള്‍ തക്കാളിക്ക് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണം. ഇത് വില കുറയാൻ സഹായിക്കും.’- ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നു.