play-sharp-fill
മൂന്നാമത് റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഓൺലൈനിൽ തുടക്കമായി

മൂന്നാമത് റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഓൺലൈനിൽ തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം: മൂന്നാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്  ഓൺലൈനായി തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വർച്വൽ പ്ലാറ്റ്‌ഫോമിലാണ് ഇക്കുറി റെയിൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

ബേർഡ്‌സ് ക്ലബ് ഇന്റർനാഷണാലിന്റെ അഭിമുഖ്യത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കുന്നത്. റിട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ പ്രശസ്ത വന്യ ജീവി ചലച്ചിത്രകാരൻ സന്ദേശ് കടൂറിന്റെ അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഷോട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ പെട്ടിക്കട മാധവൻ എന്ന ചിത്രം പ്രദർശിപ്പിച്ചാണ് ഫെസ്റ്റ് ആരംഭിച്ചത് . 10.30  ന് നേച്ചുറലിസ്റ്റ് ഡേവിഡ് രാജുവിന്റെ വൈൽഡ് ആംഗിൾ ഫോട്ടോ എക്‌സിബിഷൻ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ന് ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ദി സ്‌റ്റോറി ഓഫ് പ്ലാസ്റ്റിക്ക് പ്രദർശിപ്പിക്കും. രണ്ടിനു കൊറിയൻ ചിത്രം ഗുജിഗ പ്രദർശിപ്പിക്കും. രണ്ടരയ്ക്കു ഷോട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ ഡിയമോസ് ഫോറസ്റ്റും, നാലിനു ഡോക്യുമെന്റി മത്സര വിഭാഗത്തിൽ ദി വാൾ ഓഫ് ഷാഡോയും പ്രദർശിപ്പിക്കും.

സന്ദേശ് കടൂറിനുള്ള റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ഉച്ചയ്ക്ക് 3.30 ന് സഹ്യാദ്രി മൗണ്ടൻ ഓഫ് ദി മൺസൂണും, നോർത്ത് ഈസ്റ്റ് ഡയറീസും പ്രദർശിപ്പിക്കും.
12 ന് സ്‌കൂൾ ആൻഡ് യൂത്ത് വിഭാഗത്തിൽ ഹേർ ജംഗിൾ, അമേസിംങ് നേച്ചർ, ദി ഫ്രൂട്ടി കാർഡിൽ, ടു ത്രീ വൺ വീഡിയോ ഡ്രോയിംങ്, ജനനി, നല്ലീക്കായി, റിവാർഡ്, നേച്ചർ ട്രെയിൽ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

വൈകിട്ട് ആറിനു ഉദ്ഘാടന ചടങ്ങ് നടക്കും. പദ്മശ്രീ സുന്ദരം വർമ്മ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സുന്ദരം വർമ്മയ്ക്കാണ് ഇക്കുറി റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള പ്രകൃതി പുരസ്‌കാരം ലഭിക്കുന്നത്. രാജസ്ഥാനിൽ അരലക്ഷം മരങ്ങളാണ് ഇദ്ദേഹം വച്ചു പിടിപ്പിച്ച ഇദ്ദേഹം പ്രകൃതി സംരക്ഷണത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി ഏഴു പുരസ്‌കാരങ്ങളാണ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നൽകുന്നത്.
വൈകിട്ട് ഏഴിനു ഉദ്ഘാടന ചിത്രം വിൻഡ് പ്രദർശിപ്പിക്കും. രാത്രി ഒൻപതിനു മത്സര വിഭാഗത്തിലെ ചിത്രം ദി ബേർഡ് ഓഫ് ഒമ്മേൻ/ പുള്ള് പ്രദർശിപ്പിക്കും. ജനുവരി 30 ന് രാവിലെ പത്തിനു മത്സര വിഭാഗത്തിൽ ദി സീറോ ഹവർ, ദി റിവൈവൽ, ഒരു നേരം, എ ഫാർമർ, എ ടെയിൽ ഓഫ് കലിപ്പൂർ എന്നീ ഷോട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും.

12 ന് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ സ്‌പേസ് ക്ലീനറും, രണ്ടിനു ഷോട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ ദെൻ കംസ് ഇൻ ദി ഈവനിംങ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകിട്ട് മൂന്നിനു ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ഫോറസ്റ്റ് ഹമ്മിങ് ഫോർ ലിറ്റിൽ ഗേൾ. വൈകിട്ട് ആറിനു മത്സര വിഭാഗത്തിൽ സ്ട്രീം, എർത്ത് അസ് എ ബയിറ്റ്/ മണ്ണിര പ്രദർശിപ്പിക്കും. വൈകിട്ട് ഏഴിനു ഫീച്ചർ ഫിലിം വിഭാഗത്തിൽ കാടോരം പ്രദർശിപ്പിക്കും.

ഉച്ചയ്ക്ക് രണ്ടിനു പ്രകൃതിയുടെ നാശവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ പാനൽ ഡിസ്‌കഷൻ നടക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഉച്ചയ്ക്ക് 12 ന് വ്രഞ്ച്, കരുത്തലിന്റെ കാവലാൾ, കാല്, ലോക്ക്, വീണ്ടെടുക്കൽ – എ ടെയിൽ ഓഫ് റിക്കവറി, ടു സേ, അണ്ടർ സ്റ്റോം, ചേഞ്ച്, തേൻ വരിക്ക – സ്വീറ്റ് ജാക്ക് ഫ്രൂട്ട് എന്നി സിനിമകൾ പ്രദർശിപ്പിക്കും.
വൈകിട്ട് നാലിനു സന്ദേശ് കടൂരിനുള്ള റെട്രോസ്‌പെക്ടീവ് സിനിമ വിഭാഗത്തിൽ കലി, സീക്രട്ട് ഓഫ് കിങ് കോബ്രാ എന്നീ ചിത്രങ്ങൾ നടക്കും.

31 ന് രാവിലെ പത്തിനു ഷോട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ വാട്ടൺ, ആന്റ്‌ലയൺ, ദേവൂട്ടി. 11 ന് ഡോക്യുമെന്ററി വിഭാഗത്തിൽ ഫൈനൽ ആസന്റ്, രണ്ടിനു ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ ഷീപ്പ് ഹീറോ, വൈകിട്ട് നാലിനു ദി സീ ഈസ് ഷേക്കിംങ് വൈകിട്ട് അഞ്ചിനു ദി വൈൻഡ് എന്നിവ പ്രദർശിപ്പിക്കും.

11 ന് ആൻ ഐലൻഡ് ഇൻ ദി കണ്ടെയിനെന്റ്, മൂന്നിനു നോമാൻഡ്, 4.45 ന് വൈൽഡ് നാഷണൽ ആന്തം. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന പ്രദർശനത്തിൽ ഉച്ചയ്ക്ക് രണ്ടിനു പന്തളം – ദി നേച്ചേഴ്‌സ് ഗിഫ്റ്റ്, അരോമാ, വിവേകം, ഹരിതസൂര്യൻ, റീബൂട്ട്, വേമ്പനാട്ട് കായൽ അന്നും ഇന്നും എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

വൈകിട്ട് ആറിനു സമാപന സമ്മേളനം നടക്കുമെന്നു ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജയരാജ്, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി സംവിധായകൻ പ്രദീപ് നായർ, ബേഡ്‌സ് ക്ലബ് ഇന്റർനാഷണൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.ആർ.അഭിലാഷ് എന്നിവർ അറിയിച്ചു.
സിനിമകൾ കാണുന്നതിനു രജിസ്‌ട്രേഷൻ സൗജന്യമാണ്.
https://festival.rinff.com