play-sharp-fill
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ; ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പത്ത് വരെ ഇടിമിന്നലിന് സാധ്യത; അതീവ  ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ; ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പത്ത് വരെ ഇടിമിന്നലിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണിവരെ ഇടിമിന്നലിനുള്ള സാദ്ധ്യതയേറെയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ആപത്തും വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് നാശനഷ്ടവും ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.