play-sharp-fill
റെയിൽവേ ട്രാക്കിൽ മരം വീണു : ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു

റെയിൽവേ ട്രാക്കിൽ മരം വീണു : ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ചാലക്കുടിയിലും കോഴിക്കോട്ടുമാണ് ട്രാക്കിലേക്കു മരം വീണത്. മരം വീണതിനെ തുടർന്ന് ഇന്നലെയും ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.

തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി ലോകമാന്യതിലക്, കൊച്ചുവേളി-അമൃത്സർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ശതാബ്ദി എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെയാണ് ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടത്. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്‌സ്പ്രസും അഞ്ച് മണിക്കൂർ വൈകിയാണ് ഓടുന്നത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസും മൂന്നുമണിക്കൂറിലേറെയും എറണാകുളം-നിസാമുദീൻ മംഗള എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് ചാലക്കുടിയിലും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആലുവയിലും ഒരുമണിക്കൂറോളം പിടിച്ചിട്ടു. ബുധനാഴ്ച പുറപ്പെടേണ്ട അമൃത്സർ എക്‌സ്പ്രസ് 17 മണിക്കൂർ വൈകിയാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടത്. ഇതും കറുകുറ്റിയിൽ പിടിച്ചിട്ടു. ഇൻഡോർ- കൊച്ചുവേളിയിലേക്കുള്ള എക്‌സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. നിലവിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group