റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു ; 65 കാരി പിടിയില്‍
പുനലൂർ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തില്‍പെട്ട വയോധികയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം മലയിന്‍കീഴ് വിവേകാനന്ദനഗര്‍ അനിഴത്തില്‍ ഗീതാറാണി (65)യാണ് പിടിയിലായത്. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി അനുലാലില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം റെയില്‍വേയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി പറ്റിക്കുകയാണ് സംഘത്തിന്റെ രീതി. ഉത്തരവുമായി ജോലിക്ക് പ്രവേശിക്കാനെത്തുമ്ബോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.
വ്യാജ നിയമന ഉത്തരവ് കിട്ടിയ അനുലാലിന്‍റെ പരാതിയില്‍ കേസെടുത്ത് പൊലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞമാസം തലശ്ശേരി പൊലീസിന്റെ പിടിയിലായ ഗീതാറാണി ജയിലിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പുനലൂർ ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് പുനലൂരില്‍ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ പേരില്‍ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എം.എസ്. അനീഷ്, അജികുമാര്‍, സി.പി.ഒമാരായ രാജീവ്, രാജേഷ്, ബിജിമോള്‍, വിശ്വപ്രഭ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.