റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത: സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെയുള്ള ഇരട്ടപ്പാത യാഥാര്‍ഥ്യമായി
സ്വന്തം ലേഖിക
കോട്ടയം: റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം 17കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി.
ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിന്‍ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കല്‍ ജോലികളാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയത്.
നേട്ടങ്ങള്‍: സിംഗിള്‍ ലൈന്‍ ആയിരുന്നപ്പോള്‍ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ ക്രോസിങ്ങിനുവേണ്ടി കാത്തുനില്ക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
• ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയും. • ട്രെയിന്‍ വേഗത വര്‍ധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകള്‍ ഏഴെണ്ണം ആയി • കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും • കോട്ടയത്തെ എറണാകുളത്തിന്റെ സബര്‍ബന്‍ നെറ്റ്വര്‍ക്കിലേക്ക് ഉള്‍പ്പെടുത്തി കോട്ടയത്തുനിന്ന് മെമു ഉള്‍പ്പെടെ കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാം.