play-sharp-fill
ഫോണില്‍ സംസാരിച്ചു കൊണ്ട് റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തൊട്ടരികില്‍; മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവാവിന് സംഭവിച്ചതിങ്ങനെ

ഫോണില്‍ സംസാരിച്ചു കൊണ്ട് റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തൊട്ടരികില്‍; മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവാവിന് സംഭവിച്ചതിങ്ങനെ

ഡൽഹി: മനുഷ്യ ശ്രദ്ധയെ തകിടം മറിക്കുന്ന തരത്തിലാണ് ഇന്നത്തെ ഫോണിന്റെ ഉപയോഗം. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം ഫോണില്‍ നോക്കിയിരിക്കുന്നത് ഇന്ന് ആളുകളുടെ ഒരു ശീലമായി മാറിയിരിക്കുന്നു.

നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അവർ ശ്രദ്ധിക്കുന്നതേയില്ല. ഇനി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവരുടെ ശ്രദ്ധ സംസാരത്തില്‍ മാത്രമായിപ്പോകുന്നു.

ഇത്തരം അശ്രദ്ധകളാണ് പല അപകടങ്ങള്‍ക്കും കാരണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചാലും ഇത്തരം അപകടങ്ങള്‍ പതിവാണെന്ന് ഓരോ ദിവസവും എത്തുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ സമാനമായ ഒരു അപകടത്തില്‍ നിന്നും ആയുസിന്‍റെ ബലത്തില്‍ രക്ഷപ്പെടുന്ന ഒരു യുവാവിനെ കാണാം.

സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവ് ഫോണില്‍ സംസാരിച്ച്‌ കൊണ്ട് റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുന്നത് കാണാം.

പാളത്തിന്‍റെ നടുക്കെത്തിയ യുവാവ് ഞെട്ടിപ്പോയി, തൊട്ടരികില്‍ ട്രെയിന്‍. തുടര്‍ന്ന് ഇയാള്‍ പിന്നിലേക്ക് നീങ്ങിയെങ്കിലും ദേഹത്ത് ട്രെയിന്‍ തട്ടുകയും ഇതോടെ ഇയാള്‍ പ്ലാറ്റ് ഫോമിലേക്ക് തെറിച്ച്‌ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

എങ്കിലും യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അതേസമയം ഇയാള്‍ മരണമുഖത്ത് നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒക്ടോബർ 15 ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.