play-sharp-fill
രാഹുൽ ഗാന്ധിയും, രാജ്നാഥ് സിംഗും ഇന്ന് കോട്ടയം ജില്ലയിൽ

രാഹുൽ ഗാന്ധിയും, രാജ്നാഥ് സിംഗും ഇന്ന് കോട്ടയം ജില്ലയിൽ

കോട്ടയം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് . വൈകിട്ട് 4ന് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ്(മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട) എന്നിവർ വേദിയിലുണ്ടാകും. വൈകിട്ട് 3.50ന് ഹെലികോപ്റ്ററിൽ നാഗമ്പടം നെഹ്റു സ്‌റ്റേഡിയത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ശാസ്ത്രി റോഡിലൂടെ സെൻട്രൽ ജംക്‌ഷനിലേക്കും ഇവിടെ നിന്ന് ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയിലേക്കും എത്തും.

2021 മാർച്ചിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരാഹുൽ ഗാന്ധി ജില്ലയിൽ എത്തിയിരുന്നു. കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ,കടുത്തുരുത്തി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അന്ന് രാഹുൽ പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു അന്ന് യാത്രയിൽ രാഹുലിന് ഒപ്പം ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023ൽ പുതുപ്പള്ളി പള്ളിയിൽ രാത്രി വൈകി നടന്ന ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.

പത്തനംതിട്ടയിലെ എൻഡിഎ സ്‌ഥാനാർഥി അനിൽ ആൻ്റണിക്കു വോട്ട് അഭ്യർഥിച്ച് ഇന്നു കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളന ത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കും.
രാവിലെ 10നാണു സമ്മേളനം.