യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി ; തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർഥികൾക്ക് വോട്ടു തേടി

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി ; തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർഥികൾക്ക് വോട്ടു തേടി

സ്വന്തം ലേഖകൻ

കോട്ടയം∙ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി. ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇതിനെ കാണാം. ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ. 50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പറഞ്ഞു. കർഷകർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ പ്രസംഗിച്ചു.  യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവർ വേദിയിലുണ്ടായിരുന്നു.

വൈകിട്ട് നാലരയോടെ ഹെലികോപ്റ്ററിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ എത്തിയ രാഹുൽ ഗാന്ധി ശാസ്ത്രി റോഡിലൂടെ സെൻട്രൽ ജംക്‌ഷനിലേക്കും ഇവിടെ നിന്ന് ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയിലേക്ക് എത്തി.