play-sharp-fill
മെയ് വഴക്കത്തോടെ അടവുകൾ പയറ്റി രാഹുൽ ; കായിക ദിനത്തിൽ യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോ വൈറൽ

മെയ് വഴക്കത്തോടെ അടവുകൾ പയറ്റി രാഹുൽ ; കായിക ദിനത്തിൽ യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോ വൈറൽ

ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ കുറിച്ചു.

അസാമാന്യ മെയ്‌വഴക്കത്തോടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണാവുന്നത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകള്‍ നേർന്നുകൊണ്ട് രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ ജിയു-ജിത്സു പരിശീലിക്കുന്നതിന്റെ വിശദമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭാരത് ജോഡോ നീതി യാത്രയ്ക്കിടെ ഞങ്ങളുടെ ക്യാമ്ബില്‍ ജിയു-ജിത്സു പരിശീലനം ദിനചര്യയുടെ ഭാഗമായി. ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഞങ്ങള്‍ ശ്രമിച്ചു. യുവാക്കള്‍ക്കിടയിലെ ഇത്തരം അഭ്യസ പരിശീലനങ്ങള്‍ സുരക്ഷിതമായ ഒരു സമൂഹത്തിനെ വാർത്തെടുക്കുന്നതിനുള്ള ഉപകരണമായി എളുപ്പത്തില്‍ മാറും. ഇതാണ് സ്‌പോർട്‌സിൻ്റെ സൗന്ദര്യം- നിങ്ങള്‍ ഏത് സ്‌പോർട്‌സ് കളിച്ചാലും അത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു. ദേശീയ കായിക ദിനത്തില്‍നിങ്ങള്‍ക്കെല്ലാവർക്കും ആശംസകള്‍’- എന്നാണ് രാഹുല്‍ കുറിച്ചത്.