play-sharp-fill
സമയം പാഴാക്കുന്നില്ല, സെല്ലിനുള്ളില്‍ പുസ്തക വായന ; ഗവര്‍ണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കൾ കൂട്ടുകാരെപോലെ ; ആഹാരത്തിലും നിര്‍ബന്ധമില്ല. ജയില്‍ മെനുവില്‍ പൂര്‍ണ്ണ തൃപ്തൻ ; രാഷ്ട്രീയക്കാരന്റെ ഒരു ജാഡയുമില്ല ; ജനകീയ ഇടപെടലുകളിലൂടെ ജയിലിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ജനകീയൻ

സമയം പാഴാക്കുന്നില്ല, സെല്ലിനുള്ളില്‍ പുസ്തക വായന ; ഗവര്‍ണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കൾ കൂട്ടുകാരെപോലെ ; ആഹാരത്തിലും നിര്‍ബന്ധമില്ല. ജയില്‍ മെനുവില്‍ പൂര്‍ണ്ണ തൃപ്തൻ ; രാഷ്ട്രീയക്കാരന്റെ ഒരു ജാഡയുമില്ല ; ജനകീയ ഇടപെടലുകളിലൂടെ ജയിലിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ജനകീയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജയിലിനുള്ളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം പാഴാക്കുന്നില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സമാനതകളില്ലാത്ത വിധം വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ രാഹുല്‍ മാങ്കുട്ടത്തില്‍ ജയിലിനുള്ളിലെ അവസരം വിനിയോഗിക്കുകയാണ്.

സെല്ലിനുള്ളില്‍ പുസ്തക വായനയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജില്ലാ ജയിലിലെ പുസ്തകങ്ങള്‍ ഒന്നൊന്നായി വായിക്കുകായണ് യുവനേതാവ്. ജയിലിലെ ക്രമീകരണങ്ങളില്‍ പരാതിയില്ല. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. ഗവര്‍ണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കളും മാങ്കൂട്ടത്തിലിന്റെ അടുത്ത കൂട്ടുകാരായി മാറിയെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുലിനെ കാണാൻ വിഐപികള്‍ എത്തുന്നുണ്ട്. സന്ദര്‍ശകരെ കാണുന്ന സമയത്തൊഴികെ എല്ലാം വായനയാണ്. പത്രവും കൃത്യമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് കിട്ടും. ആഹാരത്തിലും നിര്‍ബന്ധമില്ല. ജയില്‍ മെനുവില്‍ പൂര്‍ണ്ണ തൃപ്തൻ. സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ തടവുകാരായി എത്തുമ്ബോള്‍ വാര്‍ഡന്മാര്‍ക്ക് തലവേദനയാണ്. രാഷ്ട്രീയത്തിന്റെ ഹുങ്കെല്ലാം ഇത്തരക്കാര്‍ അഴിക്കുള്ളില്‍ കാണിക്കും.

നിരന്തരം തര്‍ക്കങ്ങളുണ്ടാക്കും. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റേത് വേറിട്ട വഴിയാണ്. രാഷ്ട്രീയക്കാരന്റെ ഒരു ജാഡയും ജയിലിനുള്ളില്‍ രാഹുല്‍ കാണിക്കുന്നില്ല. എല്ലാവരോടും പെരുമാറുന്നത് മാന്യമായി. ആര്‍ക്കെതിരേയും പരാതിയോ പരിഭവമോ ഇല്ല. ജനകീയ ഇടപെടലുകളിലൂടെയാണ് മാങ്കൂട്ടത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞത്. ഇതേ ജനകീയത ജയിലിലും മാങ്കൂട്ടത്തില്‍ നേടുകയാണ്.

തിരുവനന്തപുരം ജില്ലാ ജയിലിലെ രണ്ടാം നിലയിലെ ബ്ലോക്കിലാണ് രാഹുലിനെ താമസിപ്പിച്ചിട്ടുള്ളത്. പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ല. കൊടും കുറ്റവാളികളൊന്നും ആ സെല്ലില്‍ മാങ്കൂട്ടത്തിലിനൊപ്പമില്ല. എല്ലാവരോടും സൗമ്യമായാണ് രാഹുലിന്റെ ഇടപെടല്‍. എസ് എഫ് ഐക്കാരെ പാര്‍പ്പിച്ചത് ഈ സെല്ലില്‍ അല്ല.

വ്യക്തിവൈരാഗ്യമൊന്നുമില്ലാത്തതിനാല്‍ രാഷ്ട്രീയത്തില്‍ വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ക്ക് ജയിലിനുള്ളില്‍ വേഗത്തില്‍ അടുക്കാനായി. രാഹുലുമായി സൗഹൃദത്തിലുള്ള സമീപനമാണ് എസ് എഫ് ഐക്കാരും എടുത്തത്. കഴിഞ്ഞ ദിവസം ഇവര്‍ ജാമ്യം കിട്ടി പുറത്തു പോയി. അതുവരേയും എസ് എഫ് ഐക്കാരുമായി അടുത്ത ബന്ധത്തിലായിരുന്നു രാഹുല്‍.

സെല്ലില്‍ പ്രശ്‌നക്കാര്‍ ഇല്ലാത്തത രാഹുലിന് പരന്ന വായനയ്ക്കും അവസരമൊരുക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണായിരുന്നു ജയിലിലെ സ്‌പെഷ്യല്‍. അതും കൂട്ടി രാഹുല്‍ ആഹാരവും കഴിച്ചു. ഇടക്ക് ലൈബ്രറിയിലേക്കും പോകുന്നുണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ്. ജാമ്യ ഹര്‍ജിയില്‍ അടുത്ത വാദ ദിവസം തന്നെ ജാമ്യം കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ജയിലില്‍ കിടന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരാക്കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പ്രസ്താവന നടത്തിയ എം വി ഗോവിന്ദനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഇത്.

യഥാര്‍ത്ഥ വിവരങ്ങടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് എം. വി. ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവര്‍ത്തകൻ എന്ന നിലയില്‍ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുല്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. അഡ്വ. മൃദുല്‍ ജോണ്‍ മാത്യു മുഖാന്തരമാണ് നോട്ടീസ് അയച്ചത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായെടുത്ത കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായാണ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയത്. ഇത് വ്യാജമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയില്‍ ആരോപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാം പ്രതിയാണ് രാഹുല്‍.