play-sharp-fill
വയനാട്ടുകാര്‍ തന്നെ കുടുംബാംഗത്തെപ്പോലെ സ്വീകരിച്ചു; അയോഗ്യനാക്കപ്പെട്ടതുകൊണ്ട് വയനാടുമായുള്ള ബന്ധം അവസാനിക്കുന്നില്ല; ജീവനുള്ള കാലം വരെ അത്‌ തുടരുമെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടുകാര്‍ തന്നെ കുടുംബാംഗത്തെപ്പോലെ സ്വീകരിച്ചു; അയോഗ്യനാക്കപ്പെട്ടതുകൊണ്ട് വയനാടുമായുള്ള ബന്ധം അവസാനിക്കുന്നില്ല; ജീവനുള്ള കാലം വരെ അത്‌ തുടരുമെന്ന് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖിക

കല്‍പ്പറ്റ: ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ ബി ജെ പിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ രാഹുല്‍ ഗാന്ധി.

ഒരു ജനപ്രതിനിധിയ്ക്ക് ജനങ്ങളുടെ വേദനയും വികാരങ്ങളും ബുദ്ധിമുട്ടുകളും മനസിലാകണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടുകാര്‍ തന്നെ കുടുംബാംഗത്തെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിച്ചുവെന്നും കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എം പി എന്ന പദവിയും വീടും ഇല്ലാതാക്കാനേ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ.

തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബി ജെ പിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വയനാടിന്റെ എം പി സ്ഥാനം ഔദ്യോഗികമായി വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആജീവനാന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നെ കാരാഗ്രഹത്തില്‍ അടച്ചാലും വയനാടിനോടുള്ള എന്റെ ബന്ധം നിലനില്‍ക്കും. അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും.’- അദ്ദേഹം ചോദിച്ചു.

‘അദാനിയുമായുള്ള ബന്ധമെന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ മോദി എന്റെ ചോദ്യത്തിന് മറുപടി നല്‍കിയില്ല.

ബി ജെ പിയുടെ മന്ത്രിമാര്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി. എന്റെ ഭാഗം വിശദീകരിക്കാന്‍ സ്പീക്കറോട് അവസരം ചോദിച്ചെങ്കിലും കത്തുകള്‍ നല്‍കിയെങ്കിലും നീതി ലഭിച്ചില്ല.’- രാഹുല്‍ പറഞ്ഞു.

അതേസമയം, വയനാട്ടിലെ ജനതയ്ക്ക് ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ ആശംസകളും അദ്ദേഹം നേര്‍ന്നു.