രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനം നാളെ തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയിൽ ; നടപടി രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനം പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയിലേക്കു മാറ്റി.
നടപടി ഡല്‍ഹിയില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം. വി.വി.ഐ.പി കളുടെ വേദിക്കരികില്‍ വാഹനം അതിവേഗം എത്തുന്നതിനുള്ള സംവിധാനം വേണമെന്നു നിര്‍ബന്ധമാണ്. ഈ കാരണത്താലാണു തിരുനക്കര മൈതാനിയിലെ വേദി മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണു രാഹുല്‍ ഗാന്ധി നാളെ കോട്ടയത്ത് എത്തുന്നത്. വൈകിട്ട് അഞ്ചിന് പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്ററിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.യുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്നു കുര്യന്‍ ഉതുപ്പ് റോഡില്‍ കൂടി ശാസ്ത്രി റോഡില്‍ പ്രവേശിച്ചു സെന്‍ട്രല്‍ ജങ്ഷനിലെത്തി ഗാന്ധി സ്‌ക്വയര്‍ വഴിയാണു സമ്മേളന നഗരിയിലെത്തുന്നത്. കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് പുറമേ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പങ്കെടുക്കും.