play-sharp-fill
ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാൾ ; 18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ഗാന്ധി; അംഗീകാരം നല്‍കി സ്പീക്കർ

ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാൾ ; 18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ഗാന്ധി; അംഗീകാരം നല്‍കി സ്പീക്കർ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ നിര്‍ദേശം അംഗീകരിച്ചതായി സ്പീക്കറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ജൂണ്‍ ഒമ്പതു മുതല്‍ പ്രാബല്യത്തിലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. പിതാവ് രാജീവ് ഗാന്ധി, അമ്മ സോണിയാഗാന്ധി എന്നിവരാണ് മുമ്പ് പ്രതിപക്ഷ നേതാവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽച്ചേർന്ന ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. രാഹുൽ​ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം നേരത്തെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.