play-sharp-fill
രാഹുൽ ഗാന്ധി നാളെ കോട്ടയത്ത് ; യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് ജില്ലയിൽ എത്തുന്നത്

രാഹുൽ ഗാന്ധി നാളെ കോട്ടയത്ത് ; യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് ജില്ലയിൽ എത്തുന്നത്

കോട്ടയം : യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പ്രചാരണാര്‍ഥം രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോട്ടയത്ത് എത്തും.

കോട്ടയം മണ്ഡലത്തിലെ രാഹുലിന്‍റെ ഏക പ്രചാരണ പരിപാടിയാണിത്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, പി.ജെ. ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.പി.ജോണ്‍ ഉള്‍പ്പെടെ പങ്കെടുക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ‌പ്രചാരണാർഥം സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി 19നു കുമരകം, കുടമാളൂര്‍, നാട്ടകം എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും വരുംദിവസങ്ങളില്‍ യോഗങ്ങളില്‍ പങ്കെടുക്കും. മന്ത്രി പി. പ്രസാദ്, മുല്ലക്കര രത്നാകരന്‍, എം. സ്വരാജ്, സി.എസ്. സുജാത, വിജു കൃഷ്ണന്‍ എന്നിവര്‍ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍റെ പ്രചാരണാര്‍ഥം 22നു പൊന്‍കുന്നത്തു നടക്കുന്ന സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസംഗിക്കും. വനിതാ റാലിയും പാര്‍ലമെന്‍റും സംഘടിപ്പിച്ചിട്ടുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കായി കുടുംബയോഗങ്ങളില്‍ പത്മജ വേണുഗോപാല്‍ പ്രസംഗിക്കുന്നുണ്ട്. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ 19ന് കോട്ടയത്ത് റോഡ് ഷോയിലും തിരുനക്കരയില്‍ പൊതുയോഗത്തിലും പങ്കെടുക്കും.