play-sharp-fill
അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ മത്സരിക്കാൻ വിസമ്മതിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് വേണ്ടി നെഹ്‌റു കുടുംബാംഗങ്ങളൊന്നും ഉത്തരേന്ത്യയില്‍ മത്സരിക്കാത്ത തിരിഞ്ഞെടുപ്പാകുമോ ഇത്തവണ ? റായ്ബറേലിയും കൈവിട്ടുപോകുമെന്ന ആശങ്കയിൽ പ്രവർത്തകർ

അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ മത്സരിക്കാൻ വിസമ്മതിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് വേണ്ടി നെഹ്‌റു കുടുംബാംഗങ്ങളൊന്നും ഉത്തരേന്ത്യയില്‍ മത്സരിക്കാത്ത തിരിഞ്ഞെടുപ്പാകുമോ ഇത്തവണ ? റായ്ബറേലിയും കൈവിട്ടുപോകുമെന്ന ആശങ്കയിൽ പ്രവർത്തകർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോൾ പുറത്ത് വരുന്നത് കോണ്‍ഗ്രസിലെ ആശയക്കുഴപ്പം. 12 ഇടങ്ങളിലെ 46 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ആദ്യ സ്ഥാനാർത്ഥി നിര വന്നപ്പോള്‍, ഗാന്ധികുടുംബം മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അമേഠി, റായ്ബറേലി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് പ്രവർത്തകർക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.

അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തില്‍ പ്രിയങ്ക എത്തിയില്ലെങ്കില്‍ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. എന്നാൽ നെഹ്റു കുടുംബത്തിൻറെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. ഇവർക്ക് മേല്‍ കോണ്‍ഗ്രസ് സമ്മർദ്ദം തുടരും. യുപിയില്‍ നിന്നും ഇവർ മാറി നില്‍ക്കുന്നത് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് സാധ്യതകളെ ആകെ ബാധിക്കുമെന്ന അഭ്യൂഹവുമുണ്ട്.

അതേസമയം കോണ്‍ഗ്രസിന് വേണ്ടി നെഹ്‌റു കുടുംബാംഗങ്ങളൊന്നും ഉത്തരേന്ത്യയില്‍ മത്സരിക്കാത്ത തിരിഞ്ഞെടുപ്പായി ഇത് മാറും. അയോധ്യയുമായി യുപി പിടിച്ചെടുക്കാൻ ബിജെപി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ തോറ്റു. വയനാട്ടില്‍ ജയിച്ചതു കൊണ്ട് എംപിയായി. ഇത്തവണ വയനാട്ടില്‍ മാത്രം മത്സരിക്കാനാണ് രാഹുലിന്റെ നീക്കം. സോണിയ മത്സര രംഗത്ത് നിന്നും പിന്മാറി. അവർ രാജ്യസഭയില്‍ എത്തുകയും ചെയ്തു. ഇതോടെ പ്രിയങ്ക റായ് ബറേലിയില്‍ മത്സരിക്കുമെന്ന് ഏവരും കരുതി. അതിന് അവരും തയ്യാറല്ല. തോല്‍വിപേടിയാണ് ഇതിന് കാരണമെന്ന ചർച്ച ബിജെപി ഉയർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group