റാഗിങ്: വിദ്യാര്‍ഥിക്ക് കണ്ണിന് ഗുരുതര പരിക്ക്; സംഭവുമായി ബന്ധപ്പെട്ട നാലു വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
സ്വന്തം ലേഖകൻ
പരപ്പനങ്ങാടി: സീനിയര്‍ വിദ്യാര്‍ഥികള്‍ കോളജിന് പുറത്ത് വെച്ച് നടത്തിയ സംഘടിത റാഗിങ്ങില്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ കണ്ണിന് സാരമായ പരിക്കേറ്റു.
പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി രാഹുലാണ് ഒരു കൂട്ടം അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്. രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.മർദ്ദനത്തിൽ താഴെ വീണ രാഹുലിന്റെ മുഖത്തും തലക്കും നെഞ്ചിനും മീതെ ഷൂ ധരിച്ച അക്രമികള്‍ ക്രൂരമായി പരുക്കേല്പിച്ചതായി പരാതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദ്ദനത്തിൽ രാഹുലിന്റെ വലത് കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
സംഭവുമായി ബന്ധപ്പെട്ട നാലു വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കോപ്പറേറ്റീവ് കോളജ് സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി അറിയിച്ചു