റബിന്‍സ് ഹമീദിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്  അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ; റബിന്‍സിനെ കസ്റ്റഡിയില്‍ വിട്ട് എന്‍ ഐ എ കോടതിയുടെ ഉത്തരവ്

റബിന്‍സ് ഹമീദിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ; റബിന്‍സിനെ കസ്റ്റഡിയില്‍ വിട്ട് എന്‍ ഐ എ കോടതിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം :രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ റബിന്‍സ് റഹമീദിനെ അടുത്ത മാസം രണ്ടു വരെ കസ്റ്റഡിയില്‍ വിട്ടു. എന്‍ ഐ എ കോടതിയുടെതാണ് ഉത്തരവ്. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.

കസ്റ്റംസ്, ഇഡി എന്നീ കേന്ദ്ര ഏജൻസികളും  വരുംദിവസങ്ങളിൽറബിൻസിനു വേണ്ടി കസ്റ്റഡി അപേക്ഷ നൽകും .
നയതന്ത്ര പാഴ്സലിൽ കെ.ടി. റമീസ്, എം.എം. ജലാൽ എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി സ്വർണം കടത്തിയതിന്റെ പ്രധാന ആസൂത്രകരിലൊരാൾ റബിൻസ് കെ. ഹമീദാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് കടത്ത് ആസൂത്രണം ചെയ്തത്. സ്വർണം കടത്തുന്നതിനായി പണം ഇറക്കിയതും റബിൻസ് ആണ്. മുൻപും സ്വർണം കടത്തിയിട്ടുണ്ട്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തു.

സ്വർണം രൂപമാറ്റം വരുത്തി ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു നയതന്ത്ര പാഴ്സൽ വഴി കടത്താൻ സഹായിച്ചതും റബിൻസാണന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടത്തൽ പറയുന്നു.ഇന്റർപോളിന്റെ സഹായത്തോടെ യുഎഇയിൽ നിന്നു നാടുകടത്തിയ റബിൻസ് പിടിയിലായതോടെ സ്വർണക്കടത്ത് കേസിലെ നിർണായക വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷ

2013 ലും 2014 ലും റബിന്‍സ് സ്വര്‍ണക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ജൂലൈയില്‍ അറസ്റ്റിലായ ഇയാള്‍ ഒക്ടോബര്‍ 25 വരെ യു എ ഇ ജയിലില്‍ ആയിരുന്നെന്നും എന്‍ ഐ എ വ്യക്തമാക്കി.കേസിലെ തീവ്രവാദ ബന്ധം പരിശോധിക്കുന്നതിൽ റബിൻസിന്റെ ചോദ്യം ചെയ്യൽ നിർണായകമാണ്.

ദുബൈയില്‍ നിന്ന് നാടുകടത്തിയ പ്രതിയെ ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് എന്‍ ഐ എ സംഘം പിടികൂടിയത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

2015 ൽ നെടുമ്പാശേരി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശികളുടെ അടുത്ത ബന്ധുവാണു റബിൻസ്. അന്ന് തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാവുയായിരുന്നു.

പിന്നീടു വിദേശത്തേക്കു കടന്ന റബിൻസ് അവിടെവച്ചു റമീസുമായി അടുത്തെന്നാണു നിഗമനം.

സ്വർണക്കടത്തിനുള്ള പണം ഹവാലയായി ദുബായിൽ എത്തിക്കാനും സ്വർണം ശേഖരിക്കാനും റമീസ് ചുമതലപ്പെടുത്തിയത് റബിൻസിനെയാണെന്നാണ് കണ്ടെത്തൽ. റമീസിനൊപ്പം ഇയാൾ ‍ടാൻസനിയയിലും പോയിരുന്നു.