play-sharp-fill
റാന്നിയിൽ മദ്യപാനത്തെത്തുടർന്നുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിലെത്തി;ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

റാന്നിയിൽ മദ്യപാനത്തെത്തുടർന്നുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിലെത്തി;ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട റാന്നി കുറുമ്പന്‍മൂഴിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

കുറുമ്പന്‍മൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. കുറുമ്പന്‍മൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്.


ആക്രമണം തടയാന്‍ ശ്രമിച്ച ബാബുവെന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

മദ്യപാനത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പ്രതി സാബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്നാണ് സാബുവിനെ പിടികൂടിയത്.