ദളിത് വനിതാ നേതാവ് ചെന്നൈ മേയര്‍ പദവിയിലേക്ക്’; ആര്‍ പ്രിയയെ മഹാനഗരത്തിന്റെ ചുമതയേല്‍പിച്ച് ഡിഎംകെ
സ്വന്തം ലേഖകൻ
ചെന്നൈ: ദളിത് വനിതാ നേതാവ് ചെന്നൈ മേയര്‍ പദവിയിലേക്ക്. മംഗലാപുരത്ത് നിന്നുള്ള ഇരുപത്തിയൊമ്പതുകാരിയായ കൗണ്‍സിലര്‍ ആര്‍ പ്രിയയാണ് മേയറായി നിര്‍ദേശിക്കപ്പെട്ടത്. ചെന്നൈ മേയര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ് ഡിഎംകെ നേതാവ് പ്രിയ.
ഇക്കഴിഞ്ഞ തമിഴ്‌നാട് നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയര്‍ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭ്യന്തര സര്‍വ്വേയില്‍ എഐസിസി കണ്ടെത്തിയത് ഇങ്ങനെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ മേയര്‍ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയാണ് നോര്‍ത്ത് ചെന്നൈയില്‍ നിന്നുള്ള ആര്‍ പ്രിയ. പലരും മാറി മാറി അധികാരത്തില്‍ എത്തിയിട്ടും അവഗണിക്കപ്പെട്ട പ്രദേശമാണ് നോര്‍ത്ത് ചെന്നൈ.
തമിഴിലെ ഭൂരിപക്ഷം സിനിമകളിലും അക്രമം പെരുകുന്ന സ്ഥലമായി നോര്‍ത്ത് ചെന്നൈയെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, ശുചിത്വം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ അപര്യാപ്തമാണ്.
ഈ പശ്ചാത്തലത്തില്‍, നോര്‍ത്ത് ചെന്നൈയില്‍ നിന്നുള്ള യുവ കൗണ്‍സിലറെ മേയറായി നിയമിച്ചത് പ്രദേശത്തെ കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നമെന്നാണ് വിലയിരുത്തല്‍.