എല്ലാ കാര്യങ്ങളെല്ലാം ഓൺലൈൻ വഴി; പിള്ളേർക്ക് വേണ്ടി സ്വൽപം ക്വട്ടേഷൻ വാട്ട്സ് ആപ്പിലൂടെ സെറ്റാക്കാന്നു വച്ചാൽ അത് വലിയ കുറ്റം; ജയിലിൽ നിന്ന് വാട്സാപ്പ് വഴി ക്വട്ടേഷൻ സംഘത്തിന്‍റെ പ്രവർത്തനം; ഹെഡ് വാർഡൻ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

എല്ലാ കാര്യങ്ങളെല്ലാം ഓൺലൈൻ വഴി; പിള്ളേർക്ക് വേണ്ടി സ്വൽപം ക്വട്ടേഷൻ വാട്ട്സ് ആപ്പിലൂടെ സെറ്റാക്കാന്നു വച്ചാൽ അത് വലിയ കുറ്റം; ജയിലിൽ നിന്ന് വാട്സാപ്പ് വഴി ക്വട്ടേഷൻ സംഘത്തിന്‍റെ പ്രവർത്തനം; ഹെഡ് വാർഡൻ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

സ്വന്തം ലേഖകൻ

ഡൽഹി: ജയിലിൽ നിന്ന് വാട്സാപ്പ് വഴി നിയന്ത്രിച്ച ക്വട്ടേഷൻ സംഘത്തിനു വേണ്ടി പ്രവർത്തിച്ച അഞ്ചു പേർ അറസ്റ്റിലായി. വടക്കു കിഴക്കൻ ഡൽഹിയിൽ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പടെ അഞ്ചു പേരാണ് പൊലീസിന്‍റെ പിടിയിലായത്. വികാസ് (28), പ്രമോദ് കുമാർ (30), ഹണി രാജ്പാൽ (35), ജഗ്മോഹൻ (23) എന്നിവരാണ് അറസ്റ്റിലായത്. മണ്ടോളി ജയിലിലെ ഹെഡ് വാർഡൻ രാജേന്ദർ സിങ്ങും അറസ്റ്റിലായി.

ക്വട്ടേഷൻ സംഘത്തിലെ സജീവ അംഗമായ വികാസാണ് റാക്കറ്റിന്റെ സൂത്രധാരൻ എന്നും ജയിലിനുള്ളിൽ നിന്ന് നിരവധി ക്വട്ടേഷനുകൾ ഈ സംഘം ആസൂത്രണം ചെയ്തതായും പൊലീസ് പറഞ്ഞു. പ്രമോദ് കുമാർ, രാജ്പാൽ എന്നിവരും ജയിലിലായിരുന്ന സമയത്ത് ആസൂത്രണം ചെയ്ത കുറ്റ കൃത്യങ്ങൾ പരോളിലിറങ്ങി നടപ്പാക്കി. റാക്കറ്റിലെ അഞ്ച് അംഗങ്ങളിൽ ഓരോരുത്തർക്കും പ്രത്യേക ചുമതല നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ് വാർഡൻ രാജേന്ദർ സിങ്ങ് വഴി സിം കാർഡുകൾ ക്രമീകരിച്ചു ജയിലിനുള്ളിൽ എത്തിക്കുക എന്നതായിരുന്നു പ്രമോദ് കുമാറിന്റെ ജോലി. ജയിൽ ജീവനക്കാരനായതിനാൽ പരിശോധന ഒഴിവാക്കിക്കൊണ്ട് ജയിലിനുള്ളിലേക്ക് സിം കാർഡുകൾ എത്തിക്കാൻ സിങ്ങിനെ ചുമതലപ്പെടുത്തി. ജയിലിനുള്ളിൽ നിന്ന് വാട്‌സ്ആപ്പ് കോളുകൾ വഴി ക്വട്ടേഷൻ നിയന്ത്രിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തത് വികാസാണെന്നും പൊലീസ് പറഞ്ഞു.

രണ്ട് മൊബൈൽ നമ്പറുകളിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തനിക്ക് ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് ഒരു യുവാവ് ഓഗസ്റ്റ് 22 ന് ദ്വാരക സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ജയിലിനുള്ളിലെ ക്വട്ടേഷൻ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് ജയിൽ വാർഡൻ ഉൾപ്പടെയുള്ള സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്.

രണ്ട് സിം കാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ആ സിം കാർഡുകൾ ജ​ഗമോഹന്റെയും പ്രമോദ് കുമാറിന്‍റെയും പേരിലുള്ളതായിരുന്നു. നമ്പറുകളിലൊന്ന് ഓഗസ്റ്റ് 6 ന് സജീവമായതായി കണ്ടെത്തി, മറ്റൊന്ന് ജൂലൈ 27 ന് ആക്റ്റിവേറ്റ് ചെയ്തതായി കണ്ടെത്തി. രണ്ട് മൊബൈൽ നമ്പറുകളുടെയും നിലവിലെ സ്ഥാനം മണ്ടോളിയിലെ ബുദ്ധ വിഹാറിലാണെന്ന് കണ്ടെത്തി. റെയ്ഡിനെത്തുടർന്ന് പരോളിലുള്ള ജഗ്മോഹനെ പോലീസ് പിടികൂടി. ഓഗസ്റ്റ് 6ന് തന്റെ ബന്ധുവിന്‍റെ പേരിൽ നാല് സിം കാർഡുകൾ ലഭിച്ചുവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കൊലപാതകക്കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയ കുമാറിനെയും പിടികൂടി.

ജയിലിൽ ആയിരുന്നപ്പോൾ ഒരു കൊലപാതകക്കേസിൽ മണ്ടോളി ജയിലിൽ കഴിയുന്ന ഹണി രാജ്പാലിനെ പരിചയപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി. ഇടക്കാല ജാമ്യത്തിലിറങ്ങിയപ്പോൾ രാജ്പാൽ ജയിലിനുള്ളിൽ 10 സിം കാർഡുകൾ എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഒരു സിമ്മിന് 2000 രൂപ വീതം നൽകിയാൽ അത് ജയിലിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാമെന്ന് ഹെഡ് വാർഡൻ രാജ്പാലിനോട് പറഞ്ഞു. കുമാറിന്റെ പേരിൽ നാല് സിം കാർഡുകളും സഹോദരൻ ജ​ഗമോഹന്റെ പേരിൽ ആറ് സിമ്മുകളും സംഘടിപ്പിച്ചു മണ്ടോലി ജയിലിലെ ഹെഡ് വാർഡന് കൈമാറുകയും ചെയ്തു. ഇയാളാണ് പിന്നീട് ജയിലിലെ സംഘത്തിന്‍റെ തലവൻ വികാസിന് സിമ്മുകൾ കൈമാറിയത്. ഹെഡ് വാർഡന്‍റെ അറിവോടെയാണ് ജയിലിനുള്ളിൽ നിന്ന് സംഘം ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.