സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ ; ഏറ്റവും കൂടുതൽ പേർ പൂജപ്പുര സെൻട്രൽ ജയിലിൽ

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ ; ഏറ്റവും കൂടുതൽ പേർ പൂജപ്പുര സെൻട്രൽ ജയിലിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിലെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് 18 പേർ. ഇതിൽ രണ്ട് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇതിൽ കൂടുതൽ പേരും കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ.

ആര്യാ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ, ഒരുമയനൂർ കൂട്ടക്കൊലയിലെ റെജികുമാർ, മാവേലിക്കര സ്മിത വധക്കേസിലെ വിശ്വരാജൻ, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ നിനോ മാത്യു കോളിയൂർ കൊലക്കേസിലെ അനിൽകുമാർ, വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രാജേന്ദ്രൻ, മണ്ണാർകാട്ട് കൊലക്കേസിലെ പ്രതി ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ, ഒമ്ബതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസർ അബ്ദുൽ ഗഫൂർ കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാർ, ജെറ്റ് സന്തോഷ് വധക്കേസിലെ സോജു, അനിൽകുമാർ ,കൂട്ടക്കൊലകേസിലെ പ്രതി എഡിസൻ, ജിഷ വധക്കേസിലെ അമീറുൽ ഇസ്സാം, മാവേലിക്കരയിൽ ദമ്ബതികളെ കമ്ബിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നവരുടെ ശിഷയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി അടക്കം പതിനഞ്ചോളം പേർ പത്ത് വർഷത്തിനിടെ വധശിക്ഷയിൽ നിന്ന് ഒഴിവായവരുടെ പട്ടികയിലുമുണ്ട്. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനം നടപ്പാക്കിയ വധശിക്ഷയെന്ന് ജയിൽ രേഖകൾ പറയുന്നു. 1979 ലാണ് പൂജപ്പുര ജയിലിൽ അവസാനം വധശിക്ഷ നടപ്പാക്കിയത്. കളീയ്ക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേറ്റിയത്.

Tags :