play-sharp-fill
ക്യൂ ആർ കോഡിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് ;  രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി തട്ടിയെടുത്തത് അയ്യായിരത്തോളം രൂപ; കടയില്‍ വെച്ച ക്യൂ ആർ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍

ക്യൂ ആർ കോഡിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് ; രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി തട്ടിയെടുത്തത് അയ്യായിരത്തോളം രൂപ; കടയില്‍ വെച്ച ക്യൂ ആർ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍

സ്വന്തം ലേഖകൻ
കൊച്ചി: ക്യൂ ആർ കോഡിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്. കൊച്ചി കാക്കനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി അയ്യായിരത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി . കടയില്‍ വെച്ച ക്യൂ ആർ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍.

കടകളില്‍ നേരത്തെ സ്ഥാപിച്ച ക്യൂ.ആർ കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്‍റ് ചെയ്തെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചുവെച്ചാണ് തട്ടിപ്പ്. കടയില്‍ വരുന്നവർ അയച്ച പണമെല്ലാം തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്കായിരുന്നു പോയ്.

ക്യൂ.ആർ കോഡില്‍ കൃത്രിമം നടന്നതും തട്ടിപ്പ് നടക്കുന്നുണ്ടെന്നും തിരിച്ചറിയാന്‍ വ്യാപാരികള്‍ കുറച്ചുവൈകി. മത്സ്യം വാങ്ങാനെത്തിയവർ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്തോ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടമുകളിലെ മത്സ്യവ്യാപാരി ഉസ്മാനും തൊട്ടടുത്ത് മാംസക്കച്ചവടം ചെയ്യുന്ന സാദിക്കുമാണ് ക്യൂ.ആര്‍ കോഡ് തട്ടിപ്പിന് ഇരയായത്.

തട്ടിപ്പുകാരന്‍ രണ്ട് കടകളിലും ഒട്ടിച്ചുവെച്ചത് ഒരേ ക്യൂ ആർ കോഡുകളാണ്. ഇപ്പോൾ ഈ ക്യൂ.ആർ കോഡ് പ്രവർത്തനക്ഷമമല്ല. വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കി