play-sharp-fill
എഡിജിപി സ്വർണം കടത്തിയതിലും പൂരം കലക്കിയതിലും കേസില്ല, ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തനിക്കെതിരെ കേസ്, അജിത് കുമാറിനെ കെട്ടിപ്പിടിച്ച്  പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുന്നു, കസേര മാറ്റമല്ല എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് പി വി അൻവർ

എഡിജിപി സ്വർണം കടത്തിയതിലും പൂരം കലക്കിയതിലും കേസില്ല, ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തനിക്കെതിരെ കേസ്, അജിത് കുമാറിനെ കെട്ടിപ്പിടിച്ച് പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുന്നു, കസേര മാറ്റമല്ല എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് പി വി അൻവർ

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പിവി അൻവർ.

കസേര മാറ്റമല്ല എംആർ അജിത് കുമാറിന് നൽകേണ്ടത്. സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ള പണമിടപാടാണെന്നും അൻവർ പറഞ്ഞു. അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈവിടാതെ പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.

ചെന്നൈയിൽ പോയ കാര്യം പുറത്തു വിടാനായിട്ടില്ല. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈ സന്ദർശനം. പാർലമെൻ്ററി പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പി ശശിക്കെതിരായി നൽകിയ പരാതി സഖാക്കളും പൊതു സമുഹവും പരിശോധിക്കട്ടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമ ബംഗാളിലെ അസ്ഥയിലേക്കാണ് സിപിഎം പോകുന്നത്. കെട്ടിവച്ച പണം പോലും കിട്ടാത്ത സ്ഥിതിയിലേക്ക് സിപിഎം സ്ഥാനാർത്ഥികൾ മാറും. സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത് നേതാക്കളുടെ അഭിപ്രായം മാത്രമാണ്.

താഴേക്കിറങ്ങട്ടെ അണികൾ പ്രതികരിക്കുമെന്നും പിവി അൻവർ പറഞ്ഞു. എഡിജിപി സ്വർണം കടത്തിയതിൽ, പൂരംകലക്കിയതിൽ കേസില്ല. ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തൻ്റെ പേരിൽ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നത്തെ പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.