play-sharp-fill
കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നു ; രാ​ഹു​ൽ മാങ്കൂട്ടത്തിലിന് പിന്തുണ ; പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ

കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നു ; രാ​ഹു​ൽ മാങ്കൂട്ടത്തിലിന് പിന്തുണ ; പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ

സ്വന്തം ലേഖകൻ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പിവി അ​ൻ​വ​ർ എം​എ​ൽ​എ. പാലക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാങ്കൂട്ടത്തിലിനായിരി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു. കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർ​ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണക്ക് തീർക്കേണ്ട വേദിയല്ല ഇത്. ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ല. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല. എംഎ​ൻ മി​ൻ​ഹാ​ജാ​യി​രു​ന്നു പാ​ല​ക്കാ​ട്ടെ ഡി​എം​കെ​യു​ടെ സ്ഥാ​നാ​ർ​ഥി.