play-sharp-fill
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് അൻവർ; മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും

പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് അൻവർ; മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും

പാലക്കാട്: പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ എംഎൽഎ. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല.

പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറി. എംആർ അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാർത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.