ഭാര്യയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖിക

കാസർകോട് : ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി പുഴയിൽ താഴ്ത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കാസർകോട് പന്നിപ്പാറയിലെ വാടകവീട്ടിൽ താമസിക്കുന്ന കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകൾ പ്രമീള (30)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കണ്ണൂർ ആലക്കോട്ടെ സെൽജോയാണ് (30) അറസ്റ്റിലായത്.

ചന്ദ്രഗിരിപ്പുഴയിൽ തെക്കിൽ പാലത്തിന്റെ ഭാഗത്ത് വെള്ളിയാഴ്ചയും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവികസേന ഉപയോഗിക്കുന്ന ഐറോവ് സ്‌കാനർ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനാണ് പൊലീസ് നീക്കം. സെപ്തംബർ 20ന് പുലർച്ചെ മൃതദേഹവുമായി സ്വന്തം ഓട്ടോറിക്ഷയിൽ സെൽജോ പോകുന്ന ദൃശ്യം റോഡരികിലുള്ള വീട്ടിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

പ്രമീളയെ കാണാനില്ലെന്ന് സെപ്തംബർ 20നാണ് സെൽജോ വിദ്യാനഗർ പൊലീസിൽ പരാതി നൽകുന്നത്. ഇയാൾ പിന്നീട് സ്റ്റേഷനിലെത്താത്തതിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊന്നതാണെന്ന് വ്യക്തമായത്.

19ന് രാത്രി പ്രമീളയെ പിന്നിൽനിന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. 20ന് പുലർച്ചെ നാലിന് സെൽജോ കണ്ണൂർ പെരിങ്ങോത്തുള്ള കാമുകിക്ക് ‘പോയി ‘ എന്ന് ഫോൺസന്ദേശം അയച്ചതും പൊലീസ് കണ്ടത്തി. ഇവർ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു.

കാസർകോട് ഡിവൈഎസ്പി പി പി സദാനനന്ദൻ, വിദ്യാനഗർ സിഐ വി വി മനോജ്, എസ്ഐ വാസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

14 വർഷംമുമ്പ് എറണാകുളത്ത് ജോലിചെയ്യുമ്പോഴാണ് സെൽജോയും പ്രമീളയും പ്രണയത്തിലായത്. 11 വർഷംമുമ്പ് കാസർകോട്ടെത്തി ഒന്നിച്ച് താമസമാക്കി. രണ്ടര വർഷംമുമ്പാണ് പന്നിപ്പാറയിലെ വാടക വീട്ടിലെത്തിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.