play-sharp-fill
20 പാട്ടുകളുടെ താളത്തിന് അനുസരിച്ച് ജലനൃത്തം ; പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ജലധാര ഒരുങ്ങുന്നു ; ജലധാര സജ്ജമാക്കുന്നത് രണ്ടായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ടാങ്കിൽ നൂറടിയിലധികം നീളത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം : പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ജലധാര ഒരുങ്ങുന്നു. പള്ളിക്ക് മുൻപിലൂടെ ഒഴുകുന്ന കൊടൂരാറിന്റെ കൈവഴിക്കു സമീപമാണ് ജലധാര. രണ്ടായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ടാങ്കിലാണ് നൂറടിയിലധികം നീളത്തിൽ ജലധാര സജ്ജമാക്കുന്നത്.

34 നോസിലുകളിൽ നിന്ന് അഞ്ചു മീറ്ററിലധികം ഉയരത്തിൽ ജലം ചീറ്റുന്ന രീതിയിലാണ് ക്രമീകരണം. കംപ്യൂട്ടറിൽ ക്രമീകരിക്കുന്ന 20 പാട്ടുകളുടെ താളത്തിന് അനുസരിച്ചാവും ജലനൃത്തം. ഇതിനൊപ്പം വിവിധ വർണങ്ങളിൽ വെളിച്ചവും വിതറുന്നതോടെ നയനമനോഹരമാവും കാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്രിമ തിരമാല സൃഷ്ടിക്കാനും കഴിയും. ഭാവിയിൽ ലേസർ പ്രദർശനവും നടത്താം. രണ്ടു മാസം മുൻപാണ് നിർമാണം തുടങ്ങിയത്. രണ്ടാഴ്ച കൊണ്ട് പൂർത്തിയാകും. 37 ലക്ഷത്തോളം രൂപയാണ് ചെലവ്. ഓഫിസ് സമുച്ചയം, വിഐപി വിഭാഗം, പതിനെട്ടാം പടി എന്നിവയുടെ പുനരുദ്ധാരണവും നടക്കുന്നുണ്ടെന്ന് സെക്രട്ടറി സിബി ജോസഫ്, ട്രസ്റ്റിമാരായ ഫിലിപ്പോസ് വി. ഏബ്രഹാം, എൻ.കെ. മാത്യു എന്നിവർ അറിയിച്ചു.