പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തില്‍ ആള്‍മാറാട്ടം നടത്തി ജോലിചെയ്ത് പണംതട്ടിയ സംഭവം ; യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് ; ആദ്യഘട്ടത്തില്‍ പരിശോധിക്കുക പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളും; പാരാതിയില്‍ പറയുന്നവരില്‍ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും റിപ്പോർട്ട്

പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തില്‍ ആള്‍മാറാട്ടം നടത്തി ജോലിചെയ്ത് പണംതട്ടിയ സംഭവം ; യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് ; ആദ്യഘട്ടത്തില്‍ പരിശോധിക്കുക പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളും; പാരാതിയില്‍ പറയുന്നവരില്‍ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ 

പുതുപ്പള്ളി: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തില്‍ തന്റെപേരില്‍ ആള്‍മാറാട്ടം നടത്തി ജോലിചെയ്ത് പണംതട്ടിയെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളുമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. പരാതി ലഭിച്ചെന്നും അന്വേഷണത്തിന് കോട്ടയം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ദേശാഭിമാനിയോട് പറഞ്ഞു. പുതുപ്പള്ളി മൂലയില്‍മലയില്‍ കെ സി ലിജിമോളാണ് പരാതി നല്‍കിയത്.

ആള്‍മാറാട്ടം വ്യക്തമാക്കുന്ന രേഖകളും മാധ്യമങ്ങളിലൂടെയും മറ്റും വെളിപ്പെടുത്തിയ വിവരങ്ങളും പരിശോധിച്ചാണ് പ്രാഥമിക അന്വേഷണത്തിലേക്ക് പൊലീസ് കടന്നത്. പാരാതിയില്‍ പറയുന്നവരില്‍നിന്ന് വിശദ മൊഴിയെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ട്ടൈം സ്വീപ്പര്‍ താല്‍ക്കാലിക തസ്തികകളില്‍ നിയമനത്തിന് ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതടക്കം എല്ലാ കാര്യങ്ങള്‍ക്കും രേഖകള്‍ ഉള്ളതിനാല്‍ അന്വേഷണം എളുപ്പമാകും എന്നാണ് പൊലീസ് കരുതുന്നത്.

രേഖകളില്‍ എന്റെ പേരാണുള്ളതെങ്കിലും ഞാൻ അവിടെ ജോലി ചെയ്യുകയോ ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നാണ് ലിജിമോളുടെ പരാതി. ബാങ്ക് അക്കൗണ്ടും തന്റേതല്ലെന്ന് ലിജിമോള്‍ പറയുന്നു. എന്റെ പേരുപയോഗിച്ച്‌ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം, ആള്‍മാറാട്ടം, ജോലി തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്, പേരുകളടക്കം എഴുതിയാണ് ലിജിമോള്‍ പരാതി നല്‍കിയത്.