പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു; വിതരണം 182 പോളിങ് സ്റ്റേഷനുകളിലേക്ക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു; വിതരണം 182 പോളിങ് സ്റ്റേഷനുകളിലേക്ക്

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു.

കോട്ടയം ബസേലിയസ് കോളജിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരി, റിട്ടേണിങ് ഓഫീസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്ത് വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിങ് സാമഗ്രികളുടെ വിതരണത്തിനായി അഞ്ച് കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. 182 പോളിങ് സ്റ്റേഷനുകളിലേക്കാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്.

പോളിങ് ഉദ്യോഗസ്ഥരെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനായി 54 വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. 228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും വി.വിപാറ്റുകളുമാണ് ഉപതെരെഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്.
കൂടാതെ 19 വി.വി പാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്.