കലാശക്കൊട്ട്, പോളിംഗ്, ഫലപ്രഖ്യാപനം ; ഇലക്ഷൻ തരംഗമായി പോലീസിന്റെ സുരക്ഷയും 

കലാശക്കൊട്ട്, പോളിംഗ്, ഫലപ്രഖ്യാപനം ; ഇലക്ഷൻ തരംഗമായി പോലീസിന്റെ സുരക്ഷയും 

പോലീസിന്റെ ശക്തമായ സുരക്ഷയിൽ ഫലപ്രഖ്യാപനത്തോടുകൂടി ഉപതെരഞ്ഞെടുപ്പിന് സമാപനമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സെപ്റ്റംബര്‍ നാലിലെ കലാശക്കൊട്ട്, പോളിംഗ്, ഇന്ന് അവസാനിച്ച ഫലപ്രഖ്യാപനം വരെ നീണ്ടുനിന്ന ഘട്ടങ്ങളിൽ പ്രത്യേകം പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ജില്ലാ പോലീസിന് പുറമേ, സായുധസേനാ വിഭാഗം, കേന്ദ്രസേന വിഭാഗം എന്നിവരെ ഉൾപ്പെടുത്തിയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നത്.

പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കൂടാതെ പോളിംഗ് ബൂത്തുകളിൽ 24 മണിക്കൂറും പോലീസ് പെട്രോളിങ് നടത്തുകയും ചെയ്തിരുന്നു. പോളിങ്ങിനു ശേഷം വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരുന്ന ബസേലിയോസ് കോളേജ് കേന്ദ്രീകരിച്ച് കേന്ദ്ര സേനയെയും ,പ്രത്യേക സായുധസേന വിഭാഗത്തെയും, നിയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group