അങ്കം കുറിച്ചു; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ തന്നെ !  സഹതാപ തരംഗം ചാണ്ടി ഉമ്മനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ എത്തിക്കുമെന്ന്  കോണ്‍ഗ്രസ്; സിപിഎമ്മിൽ പ്രഥമ പരിഗണനയിൽ ജെയ്ക് സി തോമസ് ; മറിച്ചായാൽ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തീരും മുൻപ് മിന്നല്‍ വേഗത്തില്‍ ഉപതിരഞ്ഞെടുപ്പെത്തിയത്  കോണ്‍ഗ്രസിന് നേട്ടം!

അങ്കം കുറിച്ചു; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ തന്നെ ! സഹതാപ തരംഗം ചാണ്ടി ഉമ്മനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ്; സിപിഎമ്മിൽ പ്രഥമ പരിഗണനയിൽ ജെയ്ക് സി തോമസ് ; മറിച്ചായാൽ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തീരും മുൻപ് മിന്നല്‍ വേഗത്തില്‍ ഉപതിരഞ്ഞെടുപ്പെത്തിയത് കോണ്‍ഗ്രസിന് നേട്ടം!

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തീരും മുൻപ് മിന്നല്‍ വേഗത്തില്‍ ഉപതിരഞ്ഞെടുപ്പെത്തിയത് കോണ്‍ഗ്രസിന് വൻ നേട്ടം.

ഉമ്മൻ ചാണ്ടി വികാരം ശക്തമായി നിലകൊള്ളുന്ന മണ്ഡലത്തില്‍ വിജയം അനായാസമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുട്ടല്‍. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ കബറിടം ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെ ആയി മാറിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ വന്നു പോകുന്നത്. ഇതെല്ലാം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

ജെയ്ക് സി തോമസിനെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്നതിലാണ് സിപിഎമ്മിൽ ആശയക്കുപ്പമുള്ളത് . മൽസരിക്കാൻ താല്പര്യമില്ലന്ന് ജയ്ക്ക് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ ജയ്ക്ക് സി തോമസല്ലാതെ മറ്റാരെങ്കിലും സ്ഥാനാർത്ഥിയായി വന്നാൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന് ഉറപ്പാണ്.

എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആക്കി ചുരുക്കിയ ജെയ്ക്ക് സി. തോമസിനെ വീണ്ടും അങ്കത്തിനിറക്കാൻ തന്നെയാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നല്‍കിയിരുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിക്കാനാണ് തീരുമാനം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണു വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നല്‍കി. കോട്ടയം ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ.തോമസിന് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിനു മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗം എ.വി.റസലിന് കൂരോപ്പടയും നല്കിയിട്ടുണ്ട്.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ നാളെ മുതൽ യുഡിഎഫ് ക്യാമ്പ് ഉണർന്ന് പ്രവർത്തിക്കും. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്കുള്ള ഒഴുക്കും ഇതോടെ വർദ്ധിക്കും !