play-sharp-fill
പുത്തനങ്ങാടി പാലത്തിന് ചുവട്ടിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗൺസിലർ സിൻസി പാറയിലിൻ്റെ ഭർത്താവ് ജോവാനിയുടേത്; കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്കാരം ഇന്നു നടത്താനിരിക്കെ നാടിനെ നടുക്കി ജോവാനിയുടെ വിയോഗ വാർത്ത

സ്വന്തം ലേഖകൻ

കോട്ടയം : പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗൺസിലർ സിൻസി പാറയിലിൻ്റെ ഭർത്താവ് ജോവാനി (64)യുടേതെന്ന് തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്കാരം ഇന്നു നടത്താനിരിക്കയാണ് ജോവാനിയുടെ മരണം. അമ്മയുടെ മരണത്തെ തുടർന്ന് ജോവാൻ മാനസിക വിഷമത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു പുലർച്ചെ ഏഴരയോടെയാണ് പാലത്തിന് അടിയിൽ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ തൂണിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടിൽ നല്ല ഒഴുക്കും, വെള്ളവും നിറഞ്ഞിട്ടുണ്ട്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞ് നഗരസഭ അംഗം അഡ്വ.ടോം കോര അഞ്ചേരിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്നു വിവരം പൊലീസിൽ അറിയിച്ചു.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയാണ് നടപടികൾ വേഗത്തിലാക്കിയത്.